ന​ടു​റോ​ഡി​ൽ വീ​ണ്ടും അ​തി​ക്ര​മം: തി​രു​വ​ന​ന്ത​പു​ര​ത്ത് കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു

09:27 PM Nov 12, 2022 | Deepika.com
ബാലരാമപുരം: തിരുവനന്തപുരത്ത് വീ​ണ്ടും ന​ടു​റോ​ഡി​ൽ അ​തി​ക്ര​മം. ബാ​ല​രാ​മ​പു​ര​ത്ത് കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. കോ​ട്ട​യം സ്വ​ദേ​ശി ജോ​ർ​ജും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റി​ന് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ശ്രീ​കാ​ര്യം സ്വ​ദേ​ശി അ​ജി​ത് കു​മാ​റാ​ണ് കാ​ര്‍ അ​ടി​ച്ചു ത​ക​ർ​ത്ത​ത്. ബാ​ല​രാ​മ​പു​ര​ത്ത് കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു കു​ടും​ബം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ തൊ​ട്ട് മു​ന്നി​ല്‍ പോ​യ കാ​റി​ന്‍റെ പു​റ​കി​ല്‍ ത​ട്ടി​യ​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം.

ജോ​ര്‍​ജി​ന്‍റെ പ​രാ​തി​യി​ൽ ബാ​ല​രാ​മ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.