കൊച്ചി: കൗതുകമുണർത്തുന്ന കണ്ടുപിടുത്തങ്ങളും കരവിരുതുകളും സമ്മാനിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ പാലക്കാടിന് കിരീടം. 1380 പോയിന്റുമായി വ്യക്തമായ ആധിപത്യത്തോടെയായിരുന്നു പാലക്കാടിന്റെ കിരീടധാരണം. ഐടി, സാമൂഹ്യ ശാസ്ത്രമേളകളിലെ മേധാവിത്തമാണ് പാലക്കാടിനെ ഓവറോൾ കിരിടത്തിലെത്തിച്ചത്.
1350 പോയിന്റുള്ള മലപ്പുറമാണ് രണ്ടാം സ്ഥാനത്ത്. 1338 പോയിന്റുമായി കണ്ണൂർ മൂന്നാമതായി. തൃശൂർ (1312), കോഴിക്കോട് (1305), എറണാകുളം (1304), തിരുവനന്തപുരം (1265), കോട്ടയം (1262), കാസർഗോഡ് (1253), വയനാട് (1240), കൊല്ലം (1217), ആലപ്പുഴ (1211), ഇടുക്കി (1203), പത്തനംതിട്ട (1197) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റ് നില.
സംസ്ഥാന സ്കൂൾ ശാസ്ത്രമേള: പാലക്കാടിന് കിരീടം
08:57 PM Nov 12, 2022 | Deepika.com