കൊല്ലം: പോലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവരോട് ഒരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിൽ വിരലിൽ എണ്ണാവുന്ന ചിലർ നടത്തുന്ന പ്രവർത്തികളാണ് സേനക്ക് മുഴുവൻ കളങ്കം വരുത്തുന്നത്. ഇവരുടെ പ്രവർത്തി മൂലം സേനക്ക് തല കുനിയ്ക്കേണ്ടി വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊല്ലം ജില്ലയിലെ അച്ചൻകോവിൽ പോലീസ് സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പോലീസിന്റെ അടിസ്ഥാന സൗകര്യത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. രാജ്യത്ത് കേരള പോലീസ് ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാംമുറ ഉൾപ്പടെയുള്ള പ്രവണതകൾ ഇനി ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനായി എല്ലാ സ്റ്റേഷനുകളിലും സിസിടിവി കാമറകൾ സ്ഥാപിച്ചു വരികയാണ്. 18 മാസം വരെ ഈ ദൃശ്യങ്ങൾ സൂക്ഷിക്കും. പോലീസ് ഉദ്യോഗസ്ഥർക്കും പോലീസ് കൺട്രോൾ റൂമിലും ഈ ദൃശ്യങ്ങൾ കാണാനാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
"ചില പോലീസുകാരുടെ പ്രവൃത്തി സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു, സ്റ്റേഷനുകളിൽ സിസിടിവി കാമറ സ്ഥാപിക്കും'
06:13 PM Nov 12, 2022 | Deepika.com