"നേ​താ​ജി അ​വി​ഭ​ക്ത ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി'

11:41 AM Nov 12, 2022 | Deepika.com
നോ​യി​ഡ: അ​വി​ഭ​ക്ത ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സ് ആ​ണെ​ന്ന വാ​ദ​വു​മാ​യി പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. നേ​താ​ജി നേ​തൃ​ത്വം ന​ൽ​കി​യ ആ​സാ​ദ് ഹി​ന്ദ് സ​ർ​ക്കാ​രാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ സ്വ​ദേ​ശി സ​ർ​ക്കാ​രെ​ന്നും സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം അ​ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളെ രാ​ജ്യം ത​മ​സ്ക​രി​ച്ചെ​ന്നും സിം​ഗ് പ​റ​ഞ്ഞു.

1943 ഒ​ക്ടോ​ബ​ർ 21-ന് ​രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​യാ​ളാ​ണ് നേ​താ​ജി​യെ​ന്ന് പ​ല​ർ​ക്കും അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ സിം​ഗ്, താ​ൻ ച​രി​ത്രം തി​രു​ത്തി​യെ​ഴു​താ​ൻ ശ്ര​മി​ക്കു​ക​യ​ല്ലെ​ന്നും ശ​രി​യാ​യ പാ​ത​യി​ലേ​ക്ക് ഏ​വ​രെ​യും ന​യി​ക്കു​ക​യാ​ണെ​ന്നും പ്ര​സ്താ​വി​ച്ചു.

"സ്വ​ത​ന്ത്ര ഇ​ന്ത്യ നേ​താ​ജി​യു​ടെ സം​ഭാ​വ​ന​ക​ളെ മ​നഃ​പൂ​ർ​വം അ​വ​ഗ​ണി​ച്ചു; 2014-ൽ ​ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ് അ​ദേ​ഹ​ത്തി​ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ച​ത്. ഞാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത് നേ​താ​ജി​യെ സം​ബ​ന്ധി​ച്ച 300 സു​പ്ര​ധാ​ന രേ​ഖ​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തി അ​ദേ​ഹ​ത്തെ ആ​ദ​രി​ച്ചു' - സിം​ഗ് വ്യ​ക്ത​മാ​ക്കി.