പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് നേതാക്കളായായിരുന്ന സെയ്താലി, റഷീദ് എന്നിവരാണ് പിടിയിലായത്.
പ്രതികളെ ഒളിക്കാൻ സഹായിച്ചതും വാഹനങ്ങൾ ഒളിപ്പിച്ചതിലും ഇവർക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതോടെ ആകെ 47 പ്രതികളുള്ള കേസിൽ 37 പേർ അറസ്റ്റിലായി.
പിഎഫ്ഐ കുലുക്കല്ലൂർ ഏരിയ സെക്രട്ടറിയാണ് സെയ്താലി, പിഎഫ്ഐ യൂണിറ്റ് അംഗമാണ് റഷീദ്.
ശ്രീനിവാസൻ വധം; രണ്ട് പോപ്പുലർ ഫ്രണ്ട് നേതാക്കൾ കൂടി അറസ്റ്റിൽ
03:13 PM Nov 11, 2022 | Deepika.com