രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ്: ആ​റ് പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വ്

02:03 PM Nov 11, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന ആ​റ് പ്ര​തി​ക​ളെ​യും മോ​ചി​പ്പി​ക്കാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് ന​ൽ​കി.​ എ​സ്. ന​ളി​നി, ജ​യ​കു​മാ​ർ, ആ​ർ. പി. ​ര​വി​ച​ന്ദ്ര​ൻ, റോ​ബ​ർ​ട്ട് പ​യ​സ്, ശ്രീ​ഹ​ര​ൻ, സു​തേ​ന്ദ്ര​രാ​ജ എ​ന്നി​വ​രു​ടെ മോ​ചി​പ്പി​ക്കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

നിലവിൽ പരോളിലുള്ള നളിനി നൽകിയ ഹർജിയിലാണ് ജസ്റ്റീസുമാരായ ബി. ആർ. ഗവായ്, ബി. വി. നാഗരത്ന എന്നിവരുടെ ബെഞ്ച് ഈ ഉത്തരവ് നൽകിയത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ പേ​ര​റി​വാ​ള​നെ 2022 മെ​യ് 18-ന് ​മോ​ചി​പ്പി​ച്ച ഉ​ത്ത​ര​വി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന മ​റ്റു​ള്ള​വ​ർ​ക്കും ബാ​ധ​ക​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​ക​ളെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് 2018 സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ന​ൽ​കി​യ നി​ർ​ദേ​ശം ഇ​വ​ർ ന​ൽ​കി​യ മാ​പ്പ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന ഗ​വ​ർ​ണ​ർ പാ​ലി​ക്ക​ണ​മെ​ന്ന് കോ​ട​തി പ്ര​സ്താ​വി​ച്ചു.

ജ​യി​ലി​ൽ തി​ക​ഞ്ഞ അ​ച്ച​ട​ക്ക​ത്തോ​ടെ ക​ഴി​ഞ്ഞ പ്ര​തി​ക​ളി​ൽ പ​ല​രും ശി​ക്ഷാ​കാ​ല​ത്ത് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​രോ​ഗ​തി നേ​ടി​യ കാ​ര്യ​വും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.