ചടങ്ങിൽ ബംഗളൂരുവിൽ നിന്ന് കാശിയിലേക്ക് സർവീസ് നടത്തുന്ന ഭാരത് ഗൗരവ് കാശി ദർശൻ തീവണ്ടിയും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
രാജ്യത്തെ അഞ്ചാമത് വന്ദേ ഭാരത് ട്രെയിനിന്റെ എക്സിക്യൂട്ടിവ് ക്ലാസിൽ മൈസുരു മുതൽ ചെന്നൈ വരെ യാത്ര ചെയ്യാൻ 2,486 രൂപ നൽകണം. ഇതേ റൂട്ടിലെ ചെയർ കാർ ടിക്കറ്റ് നിരക്ക് 1,365 രൂപയാണ്. 500 കിലോമീറ്റർ ദൂരം ആറ് മണിക്കൂർ കൊണ്ട് പിന്നിടുന്ന ട്രെയിനിൽ യന്ത്രവൽകൃത വാതിലുകളും വൈഫൈ- ജിപിഎസ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.