തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവന് അയക്കും. ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കാതെ ഗവര്‍ണര്‍ തീരുമാനം നീട്ടിവയ്ക്കുകയോ രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്താല്‍ കോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാന്‍ തക്ക കാരണം ഓര്‍ഡിനന്‍സില്‍ ഇല്ലാത്തതിനാല്‍ സുപ്രീംകോടതിയെ സമീപിക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സിലെ വിഷയത്തില്‍ കേന്ദ്രത്തിന്റെ വിശദീകരണമോ രാഷ്ട്രപതിയുടെ അനുമതിയോ ആവശ്യമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാം.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ലെങ്കില്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരും. ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാലും ബില്ല് കൊണ്ടുവരുന്നതില്‍ തടസമില്ലെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. ബുധനാഴ്ച ചേരുന്ന മന്ത്രി സഭായോഗത്തില്‍ അടുത്ത നിയമസഭാ സമ്മേളനത്തിന്റെ തീയതി തീരുമാനിക്കുമെന്നാണ് സൂചന.
കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ തീരുമാനമെടുത്തത്. ചാന്‍സലറായി വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കാനാണ് നീക്കം നടത്തിയതെന്നാണ് സര്‍ക്കാര്‍ വാദം.
ചാന്‍സലറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ്; ഗവര്‍ണര്‍ ഒപ്പുവച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കും
01:27 PM Nov 11, 2022 | Deepika.com