നോയിഡ: മാനഭംഗക്കേസിലെ പ്രതി സുരക്ഷാജീവനക്കാരനെ കാറിടിച്ചുവീഴ്ത്തിയശേഷം രക്ഷപെട്ടു. ഡൽഹി നോയിഡ 120 ലെ അമ്രപാലി സോഡിയാക് സൊസൈറ്റി നിവാസി നീരജ് സിംഗാണ് സുരക്ഷാജീവനക്കാരനെ കാറിടിച്ചുവീഴ്ത്തിയശേഷം കുടുംബാംഗങ്ങൾക്കൊപ്പം ആഡംബര വാഹനത്തിൽ രക്ഷപെട്ടത്.
സഹപ്രവർത്തകയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയിൽ ഇയാൾക്കെതിരേ പോലീസ് അന്വേഷണം നടക്കുന്നുണ്ടായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അശോക് മാവി എന്ന സുരക്ഷാജീവനക്കാരന്റെ കാലിനും തോളെല്ലിലും കാർ ഇടിച്ച് പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ബലാത്സംഗക്കേസിലെ പ്രതി സുരക്ഷാ ജീവനക്കാരനെ കാറിടിച്ചുവീഴ്ത്തി
10:07 AM Nov 11, 2022 | Deepika.com