അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ മ​ണ്ണ് ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഇ​ന്ത്യ

03:50 AM Nov 11, 2022 | Deepika.com
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ മ​ണ്ണ് ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് യു​എ​ന്നി​ൽ ഇ​ന്ത്യ. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ പ്ര​ദേ​ശം ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​നോ ആ​സൂ​ത്ര​ണം ചെ​യ്യാ​നോ ധ​ന​സ​ഹാ​യം ന​ൽ​കാ​നോ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ, ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് എ​ന്നീ സം​ഘ​ട​ന​ക​ളെ യു​എ​ൻ നി​രോ​ധി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും യു​എ​ന്നി​ലെ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി ആ​ർ. ര​വീ​ന്ദ്ര ചൂ​ണ്ട‌ി​ക്കാ​ട്ടി.

അ​ഫ്ഗാ​നി​സ്ഥാ​നോ​ടു​ള്ള ഇ​ന്ത്യ​യു​ടെ സ​മീ​പ​നം ച​രി​ത്ര​പ​ര​മാ​യ സൗ​ഹൃ​ദ​വും അ​ഫ്ഗാ​ൻ ജ​ന​ത​യു​മാ​യു​ള്ള പ്ര​ത്യേ​ക ബ​ന്ധ​വും വ​ഴി ന​യി​ക്ക​പ്പെ​ടും. അ​ഫ്ഗാ​നി​ൽ ഉ​രു​ത്തി​രി​യു​ന്ന മാ​നു​ഷി​ക സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ ഉ​ത്ക​ണ്ഠാ​കു​ല​രാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.‌

രാ​ജ്യ​ത്ത് മാ​നു​ഷി​ക സ​ഹാ​യം ന​ൽ​ക​ൽ, മി​ക​ച്ച ഒ​രു സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ക, ഭീ​ക​ര​വാ​ദം, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് എ​ന്നി​വ​യ്‌​ക്കെ​തി​രെ പോ​രാ​ടു​ക, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ൽ എ​ന്നി​വ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന മു​ൻ​ഗ​ണ​ന​ക​ളാ​ണെ​ന്നും ര​വീ​ന്ദ്ര പ​റ​ഞ്ഞു.

അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്ക് ഇ​ന്ത്യ നി​ര​വ​ധി പ്രാ​വ​ശ്യം വൈ​ദ്യ​സ​ഹാ​യ​മു​ൾ​പ്പ​ടെ​യു​ള്ള സ​ഹാ​യം എ​ത്തി‌​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സു​ര​ക്ഷാ സ്ഥി​തി​ഗ​തി​ക​ൾ ഇ​ന്ത്യ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വു​മാ​യി സ​ജീ​വ​മാ​യി ഇ​ട​പ​ഴ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​ഫ്ഗാ​നി​ലു​ള്ള ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രെ​യു​ള്ള ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളും ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​വും ഇ​ന്ത്യ ആ​ശ​ങ്ക​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.