ബംഗളൂരു: കർണാടകയിൽ മലയാളി ദന്ത ഡോക്ടറെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ബദിയടുക്ക സ്വദേശി എസ്. കൃഷ്ണമൂർത്തിയെ ആണ് വ്യാഴാഴ്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബദിയടുക്കയിൽ ദന്ത ക്ലിനിക്ക് നടത്തുകയായിരുന്നു കൃഷ്ണമൂർത്തി. ക്ലിനിക്കിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് തിങ്കളാഴ്ച കൃഷ്ണമൂര്‍ത്തിക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തിരുന്നു.
പിന്നാലെ നാട്ടുകാർ ക്ലിനിക്കിലേക്കു പ്രതിഷേധം നടത്തുകയും കൃഷ്ണമൂര്‍ത്തിയെ കയേറ്റം ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെ കൃഷ്ണമൂര്‍ത്തിയെ കാണാതായിരുന്നു.
തുടർന്ന് ബുധനാഴ്ച കൃഷ്ണമൂര്‍ത്തിയുടെ ഭാര്യ ഭർത്താവിനെ കാണാനില്ലെന്നു ബദിയടുക്ക പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് കൃഷ്ണമൂർത്തിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മലയാളി ഡോക്ടർ കർണാടകയിൽ മരിച്ച നിലയിൽ
12:21 AM Nov 11, 2022 | Deepika.com