തിരുവനന്തപുരം: പ്രണയത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനമാണെന്നും പ്രണയ ബന്ധങ്ങളിലെ നീരസങ്ങളിൽ ഒരു വ്യക്തിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്.
ലഹരിക്കെതിരെയും പ്രണയപ്പകയ്ക്കെതിരെയും ലിംഗ അസമത്വത്തിനെതിരെയും "കൗമാരം കരുത്താക്കൂ' എന്ന പേരിൽ സംസ്ഥാന വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലഹരി ഉപഭോഗം വ്യക്തികളെയും സമൂഹത്തെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നുവെന്നും ഇത്തരം പ്രശ്നങ്ങളിൽപ്പെട്ട് പോയവരെ തിരികെയെത്തിക്കാൻ തുറന്ന ഇടങ്ങളുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൗമാരക്കാരിൽ ലിംഗ സമത്വത്തെക്കുറിച്ച് ബോധ്യമുണ്ടാകണം : മന്ത്രി വീണാ ജോർജ്
06:08 AM Nov 11, 2022 | Deepika.com