പാറ്റ്ന: വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യ വൃക്ക നൽകും. കുടുംബാംഗങ്ങളാണ് വിവരം അറിയിച്ചത്.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിംഗപ്പൂരിലുള്ള അദ്ദേഹത്തിന്റെ മകള്‍ രോഹിണി വൃക്ക നൽകുമെന്ന് അറിയിച്ചത്.
നവംബര്‍ 20നും 24നും ഇടയില്‍ ലാലു പ്രസാദ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സിംഗപ്പൂരിലേക്ക് പോകുമെന്നാണ് വിവരം. നിലവില്‍ ഡല്‍ഹിയിലാണ് ലാലു പ്രസാദ് യാദവ്.
ലാലു പ്രസാദ് യാദവിനു മകള്‍ കിഡ്നി നല്‍കും
07:44 PM Nov 10, 2022 | Deepika.com