ആലപ്പുഴ: ബൈപ്പാസിൽ പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ 11 ഗ്രാം എംഡിഎംഎയുമായി പെൺകുട്ടി ഉൾപ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ കൊളവല്ലൂർ കുണ്ടൻചാലിൽ കുന്നേത്തുപറമ്പ് ഹൃദ്യ(19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ വീട്ടിൽ ആൽബിൻ (21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിൽ നിഖിൽ (20) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
വാഹന പരിശോധനയ്ക്കിടെ പോലീസ് കൈകാണിച്ചിട്ടും നിർത്താതെ പോകാൻ ശ്രമിച്ച കാർ ഇലട്രിക് പോസ്റ്റിലിടിച്ച് അപകടമുണ്ടായി. പിന്നാലെ പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് കീഴ്പ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.
ആലപ്പുഴയിൽ എംഡിഎംഎയുമായി പെൺകുട്ടി ഉൾപ്പടെ മൂന്നുപേർ പിടിയിൽ
06:32 PM Nov 10, 2022 | Deepika.com