ലക്നോ: മുലായം സിംഗ് യാദവിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവ് വന്ന മെയ്ൻപുരി ലോക്സഭാ സീറ്റിൽ മരുമകൾ ഡിംപിൾ യാദവ് സമാജ്വാദി പാർട്ടി സ്ഥാനാർഥിയാകും.
മുലായത്തിന്റെ മകനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഭാര്യയായ ഡിംപിൾ കനൗജ് മണ്ഡലത്തിൽ നിന്ന് രണ്ട് തവണ ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡിംപിളിന് സമാജ്വാദി ശക്തികേന്ദ്രമായ മെയ്ൻപുരിയിൽ വിജയം ഏറെക്കുറെ ഉറപ്പാണ്.
ഡിസംബർ അഞ്ചിന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ഗുജറാത്ത്, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളോടൊപ്പം ഡിസംബർ എട്ടിന് പുറത്തുവരും.
മുലായത്തിന്റെ സീറ്റിൽ മത്സരിക്കാൻ മരുമകൾ
04:06 PM Nov 10, 2022 | Deepika.com