മാലദ്വീപിൽ തീ​പി​ടി​ത്തം: 10 പേ​ർ മ​രി​ച്ചു

11:27 AM Nov 10, 2022 | Deepika.com
മാ​ലി: മാലദ്വീപിലെ വാ​ഹ​ന അ​റ്റ​കു​റ്റ​പ്പ​ണി​കേ​ന്ദ്ര​ത്തി​ൽ തീ ​പ​ട​ർ​ന്ന് പി​ടി​ച്ച് 10 തൊ​ഴി​ലാ​ഴി​ക​ൾ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ത​ല​സ്ഥാ​ന​മാ​യ മാ​ലി ന​ഗ​ര​ത്തി​ലെ ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ വ​സി​ച്ചി​രു​ന്ന മു​ക​ൾ നി​ല​യി​ലെ മു​റി​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. മ​ര​ണ​പ്പെ​ട്ട​വ​ർ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങളിൽ നി​ന്നു​ള്ള ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും മ​രി​ച്ച​വ​രി​ൽ ഒ​ന്പ​ത് പേ​ർ ഇ​ന്ത്യ​ക്കാ​രും ഒ​രാ​ൾ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യു​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.