അ​ഫ്ഗാ​ൻ യു​ദ്ധം: ബ്രി​ട്ടീ​ഷ് സേ​ന കൊ​ല​പ്പെ​ടു​ത്തി​യ​ത് 64 കു​ട്ടി​ക​ളെ

04:58 AM Nov 10, 2022 | Deepika.com
ല​ണ്ട​ൻ: അ​ഫ്ഗാ​ൻ യു​ദ്ധ​ത്തി​നി​ടെ ബ്രി​ട്ടീ​ഷ് സേ​ന കൊ​ല​പ്പെ​ടു​ത്തി​യ​ത് 64 കു​ട്ടി​ക​ളെ​യെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. "ആ​ക്ഷ​ൻ ഓ​ൺ ആം​ഡ് വ​യ​ല​ൻ​സ്‌ ‌(എ​ഒ​എ​വി) എ​ന്ന ചാ​രി​റ്റി സം​ഘ​ട​ന​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം മു​മ്പ് പു​റ​ത്തു​വി​ട്ട ക​ണ​ക്കി​നേ​ക്കാ​ൾ നാ​ലി​ര​ട്ടി വ​രു​മി​ത്.

2006നും 2014​നും ഇ​ട​യി​ൽ അ​ഫ്ഗാ​നി​ൽ ബ്രി​ട്ടീ​ഷ് സൈ​ന്യം ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​നി​ടെ​യാ​ണ് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ട​ത്. എ​ഒ​എ​വി​യു​ടെ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​പ്ര​കാ​ര​മാ​ണ് പു​തി​യ ക​ണ​ക്കു​ക​ൾ ല​ഭി​ച്ച​ത്. വ്യോ​മാ​ക്ര​മ​ണ​ത്തി​ലും അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റു​മാ​ണ് പ​ല​രും കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ​റ​യു​ന്നു.

അ​ഫ്ഗാ​ൻ യു​ദ്ധ​ത്തി​നി​ടെ ത​ങ്ങ​ളു​ടെ സൈ​നി​ക ന​ട​പ​ടി​ക​ളി​ൽ 16 കു​ട്ടി​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം മു​മ്പ് പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ 64 കൊ​ല്ല​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തി​ന് യു​കെ ആ​ശ്വാ​സ​ധ​നം കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ.