ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

03:28 PM Nov 09, 2022 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും ത​ലാ​ല എം​എ​ൽ​എ​യു​മാ​യ ഭ​ഗാ ഭ​രാ​ദ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ്സി​ൻ​ഹ് വ​ഗേ​ല​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഭ​രാ​ദ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ഗി​ർ സോം​നാ​ഥ് ജി​ല്ല​യി​ലെ പ്ര​മു​ഖ നേ​താ​വാ​യ ഭ​രാ​ദ് സൗ​രാ​ഷ്ട്ര മേ​ഖ​ല​യി​ലെ കോ​ൺ​ഗ്ര​സി​ന്‍റെ ക​രു​ത്തു​റ്റ പോ​രാ​ളി​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന ധ​നാ​ഭാ​യു​ടെ മ​ക​നാ​യ ഭാ​ര​ദ്, വി​ക​സ​ന രാ​ഷ്ട്രീ​യ​ത്തി​ൽ ആ​കൃ​ഷ്ട​നാ​യി​യാ​ണ് താ​ൻ ബി​ജെ​പി​യി​ൽ ചേ​രു​ന്ന​തെ​ന്ന് പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ത​ക​ർ​ന്ന​ടി​യു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ഭ​രാ​ദ്, ബി​ജെ​പി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് അ​ണി​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

ഭ​രാ​ദി​ന്‍റെ പാ​ർ​ട്ടി​മാ​റ്റ​ത്തോ​ടെ നി​യ​മ​സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​ക​ളു​ടെ എ​ണ്ണം 60 ആ‌​യി ചു​രു​ങ്ങി.