നിർത്തിയിട്ട ലോറി ഗിയർ മാറി പിന്നിലേക്ക് നീങ്ങി; ഒഴിവായത് വൻ ദുരന്തം

04:09 PM Nov 09, 2022 | Deepika.com
പാലക്കാട്: വാളയാറിൽ നിർത്തിയിട്ട ലോറി പിന്നോട്ടുരുണ്ട് റോഡിന്‍റെ മറുവശം കടന്ന് ഇടിച്ചു നിന്നു. വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. വാളയാർ ആർടിഒ ഔട്ട് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം.

കോയമ്പത്തൂർ ഭാഗത്തേക്ക് പോകുന്നതിനായി നിർത്തിയിട്ട ലോറി പിന്നിലേക്ക് ഉരുണ്ട് എതിർവശത്തെ ട്രാക്കിലേക്ക് കടന്ന് ഇടിച്ചു നിൽക്കുകയായിരുന്നു. ഈ സമയം മറ്റ് വാഹനങ്ങൾ റോഡിലൂടെ കടന്ന് പോകാത്തതിനാൽ വൻ അപകടം ഒഴിവായി.

ലോറി ഉരുണ്ടു നീങ്ങിയപ്പോൾ പുറകില്‍ നിന്നും ഒരു കാര്‍ വന്നെങ്കിലും അപകടമുണ്ടാകാതെ രക്ഷപ്പെട്ടു. ഗിയർ മാറി വീണതാണ് ലോറി പുറകോട്ട് പോകാൻ കാരണമെന്ന് പോലീസ് പറഞ്ഞു.