വീട് കത്തിച്ച ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി

11:49 AM Nov 09, 2022 | Deepika.com
തിരുവനന്തപുരം: മലപ്പുറം കൊണ്ടോട്ടിയിൽ വീട് കത്തിച്ച ശേഷം തിരുവനന്തപുരം തന്പാനൂരിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം ചെന്പാല സ്വദേശി ഉണ്ണികൃഷ്ണനെ (41) യാണ് തന്പാനൂർ പോലീസ് പിടികൂടി കൊണ്ടോട്ടി പോലീസിന് കൈമാറിയത്.

കൊണ്ടോട്ടി മൊറയൂർ സുബേദാർ റോഡിലെ അജയകുമാറിന്‍റെ വീട് തീയിട്ട് നശിപ്പിച്ച ശേഷം ഇയാൾ തന്പാനൂരിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊണ്ടോട്ടി പോലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തന്പാനൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.