ക​ത്ത് വി​വാ​ദ​ത്തി​ല്‍ നഗരസഭയിൽ ഇ​ന്നും പ്ര​തി​ഷേ​ധം; ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

11:58 AM Nov 09, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ക​ത്ത് വി​വാ​ദ​ത്തി​ല്‍ ന​ഗ​ര​സ​ഭ​യി​ല്‍ ഇ​ന്നും പ്ര​തി​ഷേ​ധം തു​ട​രു​ന്നു. മേയർ ആര്യാ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്ര​തി​ഷേ​ധി​ച്ച മ​ഹി​ളാ മോർച്ച പ്രവർത്തകരെയും ബി​ജെ​പി വ​നി​താ കൗ​ണ്‍​സി​ല​ര്‍​മാ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

ചൊ​വ്വാ​ഴ്ച മേ​യ​ര്‍ ഓ​ഫീ​സി​ലെ​ത്തു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മ​മു​ണ്ടാ​യ​തി​നാ​ല്‍, ഇ​ന്നു രാ​വി​ലെ​ത​ന്നെ മേ​യ​ര്‍ ഓ​ഫി​സി​ലെ​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ പോ​ലീ​സി​ന്‍റെ സു​ര​ക്ഷാ വ​ല​യം ഭേ​ദി​ച്ച് മേ​യ​റു​ടെ മു​റി​ക്കു മു​മ്പി​ല്‍ പ്ര​തി​ഷേ​ധി​ച്ച മൂ​ന്നു മ​ഹി​ളാ മോർച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി.

ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ല്‍ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ഇ​വ​രി​ല്‍ ചി​ല​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു മാ​റ്റി.

അതേസമയം ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ലു​ള്ള പ​ന്ത​ലി​ല്‍ മ​ഹി​ളാ​കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ധ​ര്‍​ണ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ല്‍​പ​സ​മ​യ​ത്തി​ന​കം മ​ഹി​ളാ​കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ​മാ​ര്‍​ച്ച് ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ലേ​യ്‌​ക്കെ​ത്തും.