"370-ാം അ​നു​ച്ഛേ​ദം വ​ഴി കോ​ൺ​ഗ്ര​സ് ഭീ​ക​ര​വാ​ദം വി​ത​ച്ചു'

12:56 PM Nov 08, 2022 | Deepika.com
ഷിം​ല: ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദം വ​ഴി കോ​ൺ​ഗ്ര​സ് രാ​ജ്യ​ത്ത് ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ വി​ത്തു​ക​ൾ വി​ത​ച്ചെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഉ​ത്ത​ർ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഹി​മാ​ച​ൽ പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​വേ​ദി​യി​ലാ​ണ് യോ​ഗി ഈ ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നാ​യി കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യ കോ​ൺ​ഗ്ര​സി​ന്‍റെ ന​യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തി​രു​ത്തി​യ​താ​യും ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ ഏ​തൊ​രാ​ൾ​ക്കും കാ​ഷ്മീ​രി​ൽ ഭൂ​മി വാ​ങ്ങി വ്യ​വ​സാ​യം തു​ട​ങ്ങാ​ൻ സാ​ധി​ക്കു​മെ​ന്നും യോ​ഗി പ്ര​സ്താ​വി​ച്ചു.

ഹി​മാ​ച​ലി​നെ ദേ​വ​ഭൂ​മി​യാ​യി നി​ല​നി​ർ​ത്താ​ൻ ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും രാ​ജ്യ​സു​ര​ക്ഷ​യും വി​ക​സ​ന​വും ഉ​റ​പ്പ് ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത കോ​ൺ​ഗ്ര​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.