ക്രൈ​സ്റ്റ്ച​ർ​ച്ച് മോ​സ്ക് ആ​ക്ര​മ​ണം: ശി​ക്ഷാ​യി​ള​വ് തേ​ടി പ്ര​തി

12:55 PM Nov 08, 2022 | Deepika.com
വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ക്രൈസ്റ്റ്ചർച്ചിൽ മോ​സ്ക്കി​ൽ 51 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെടിവയ്പ്പ് കേ​സി​ലെ പ്ര​തി ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി ഹ​ർ​ജി ന​ൽ​കി. 2019 മാ​ർ​ച്ചി​ൽ ആക്രമണം ന​ട​ത്തി​യ ബ്രെ​ന്‍റ​ൻ ട​റ​ന്‍റാ​ണ് ജീ​വി​താ​വ​സാ​നം വ​രെ​യു​ള്ള ത​ട​വ് ശി​ക്ഷ​യി​ൽ നി​ന്ന് ഇ​ള​വ് തേ​ടി​യ​ത്.

ട​റ​ന്‍റി​നെ പ​രോ​ളി​ല്ലാ​തെ ജീ​വി​താ​വ​സാ​നം വ​രെ ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ക്കാ​നു​ള്ള ശി​ക്ഷാ​വി​ധി 2020 ഓ​ഗ​സ്റ്റി​ലാ​ണ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച​ത്. താ​ൻ തീ​വ്ര വ​ല​ത് ചി​ന്താ​ഗ​തി​യു​ള്ള വ്യ​ക്തി​യാ​ണെ് പ്ര​ഖ്യാ​പി​ച്ച ടാ​റ​ന്‍റ്, കോ​ട​തി​യി​ൽ നേ​ര​ത്തെ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ റി​മാ​ൻ​ഡ് കാ​ലാ​വ​ധി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​നു​ഷ്യ​ത​ര​ഹി​ത​മാ​യ പെ​രു​മാ​റ്റം മൂ​ല​വും സ​മ്മ​ർ​ദ ത​ന്ത്രം ഉ​പ​യോ​ഗി​ച്ച​തി​നാ​ലു​മാ​ണ് താ​ൻ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യെ​ന്നാ​ണ് ടാ​റ​ന്‍റെ പു​തി​യ വാ​ദം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വെ​ല്ലിം​ഗ്ട​നി​ലെ അ​പ്പ​ലേ​റ്റ് കോ​ട​തി​യി​ൽ ശി​ക്ഷാ​യി​ള​വി​നാ​യു​ള്ള ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.