പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

11:34 AM Nov 08, 2022 | Deepika.com
കൊ​ച്ചി: ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​നു​സ​മീ​പം വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി എ​ള​പ്പു​പ്പാ​റ മു​ട്ട​ത്തു​പ​ടി​ഞ്ഞാ​റ്റേ​തി​ൽ കെ.​വി. വി​ന​യ​ൻ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​ന് ക​ലൂ​ർ മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള പെ​ട്രോ​ൾ പ​ന്പി​ന​ടു​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ ബാ​റി​ൽ നി​ന്ന് മ​ദ്യ​പി​ച്ചെ​ത്തി​യ പ്ര​തി അ​തു​വ​ഴി ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ത​ട​ഞ്ഞു​നി​ർ​ത്തി വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി.

പെ​ണ്‍​കു​ട്ടി മു​ന്നോ​ട്ടു പോ​കാ​ൻ ശ്ര​മി​ക്ക​വേ ഇ​യാ​ൾ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ന്നു​പോ​യ പെ​ണ്‍​കു​ട്ടി ഉ​റ​ക്കെ നി​ല​വി​ളി​ച്ച​തു കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ർ ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച് പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ കേ​സാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.