തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനിലെ കരാർ ജോലിയിലേക്ക് മുൻഗണലാ ലിസ്റ്റ് ആവശ്യപ്പെട്ടുകൊണ്ട് മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് സംബന്ധിച്ച പരാതിയിൽ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തിയേക്കും.
ഡി.ആര്.അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, മേയറുടെ ഓഫീസിലെ സ്റ്റാഫ് എന്നിവരുടെയും മൊഴിയെടുക്കും. അതേസമയം ക്രൈംബ്രാഞ്ച് ഉടൻ കേസെടുക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
കേസ് രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ നടത്തുന്നത്. കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കത്തിന്റെ ഉറവിടം അന്വേഷിക്കണമെങ്കില്‍ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. അതിനാല്‍ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന ശിപാര്‍ശ ക്രൈംബ്രാഞ്ച് സമര്‍പ്പിക്കാനാണ് സാധ്യത. തുടൻനടപടികൾ ആലോചിക്കാൻ ഇന്ന് ഉന്നതതല യോഗം ചേരും.
കത്ത് വിവാദം: ഇന്ന് മേയറുടെ മൊഴിയെടുത്തേക്കും; ഉടൻ കേസെടുത്തേക്കില്ല
11:29 AM Nov 08, 2022 | Deepika.com