ലോം​ഗ് മാ​ർ​ച്ച് തു​ട​രാ​ൻ ഇ​മ്രാ​ൻ ഖാ​ൻ

11:24 AM Nov 08, 2022 | Deepika.com
ഇ​സ്ലാ​മാ​ബാ​ദ്: കൊ​ല​പാ​ത​ക ശ്ര​മ​ത്തെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ച ലോം​ഗ് മാ​ർ​ച്ച് പു​നഃ​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച് പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​ക് ഇ ​ഇ​ൻ​സാ​ഫ്(​പി​ടി​ഐ) നേ​താ​വ് ഇ​മ്രാ​ൻ ഖാ​ൻ.

വ​സീ​റാ​ബാ​ദ് മേ​ഖ​ല​യി​ൽ ഖാ​ന് വെ​ടി​യേ​റ്റ അ​തേ സ്ഥ​ല​ത്ത് നി​ന്ന് വ്യാ​ഴാ​ഴ്ച യാ​ത്ര വീ​ണ്ടും ആ​രം​ഭി​ക്കു​മെ​ന്ന് പി​ടി​ഐ അ​റി​യി​ച്ചു. കാ​ലി​ന് വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന ഖാ​ൻ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ അ​റി​യി​ച്ച​ത്.

സ​ർ​ക്കാ​രി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഒ​ക്ടോ​ബ​ർ 28-ന് ​ലാ​ഹോ​റി​ൽ നി​ന്നാ​രം​ഭി​ച്ച യാ​ത്ര ന​വം​ബ​ർ11-​ന് ഇ​സ്ലാ​മാ​ബാ​ദി​ൽ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ന​വം​ബ​ർ മൂ​ന്നി​നു​ണ്ടാ​യ വെ​ടി​വ​യ്പ്പി​നെ​ത്തു​ട​ർ​ന്ന് യാ​ത്ര​യു​ടെ ഭാ​വി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു.