തിരുവനന്തപുരം: നിയമന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധിച്ച കെഎസ്യു പ്രവർത്തകർക്ക് സിപിഎമ്മുകാരുടെ മർദനം.
മുടവൻമുകളിലെ വീടിന് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വീട്ടിൽ നിന്നും മേയർ ഔദ്യോഗിക വാഹനത്തിൽ കയറുന്നതിനിടെ മൂന്ന് കെഎസ്യു പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ഇവർ മേയറെ കരിങ്കൊടി കാണിച്ചു.
തുടർന്ന് ഇവിടെ നിന്നും മടങ്ങിയ പ്രതിഷേധക്കാർ വീടിന് സമീപം ഒളിച്ചു നിന്നു. അൽപ്പ സമയത്തിന് ശേഷം ഇവരിൽ ഒരാൾ മതിൽ ചാടി വീടിന് സമീപമെത്തി.
ഇതിനിടെയാണ് വീടിന് മുന്നിലുണ്ടായിരുന്ന സിപിഎം പ്രവർത്തകർ ഇയാളെ മർദിച്ചത്. പ്രതിഷേധിച്ച രണ്ട് കെഎസ്യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
നിയമന വിവാദം; പ്രതിഷേധക്കാർക്ക് സിപിഎം പ്രവർത്തകരുടെ മർദനം
11:11 AM Nov 08, 2022 | Deepika.com