പീ​ഡ​ന പ​രാ​തി: ഗു​ണ​തി​ല​ക​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ

10:35 AM Nov 08, 2022 | Deepika.com
കൊ​ളം​ബോ: ഓ​സ്ട്രേ​ലി​യ​ൻ യു​വ​തി ന​ൽ​കി​യ ലൈം​ഗി​കാ​ത്രി​ക​മ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി​ഡ്നി പോ​ലീ​സ് ക​സ്റ്റ​ഡി‌​യി​ലെ​ടു​ത്ത ധ​നു​ഷ്ക ഗു​ണ​തി​ല​ക​യെ ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഗു​ണ​തി​ല​ക​യ്ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച ഉ​ത്ത​ര​വ് സി​ഡ്നി കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. അ​ച്ച​ട​ക്ക​ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ മു​ന്പ് മൂ​ന്ന് ത​വ​ണ സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി നേ​രി​ട്ട താ​ര​മാ​ണ് ഗു​ണ​തി​ല​ക.

ഓ​ൺ​ലൈ​ൻ ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ റോ​സ് ബേ ​മേ​ഖ​ല​യി​ലെ വ​സ​തി​യി​ൽ വ​ച്ച് ലൈം​ഗി​കാ​ത്രി​ക​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ന​വം​ബ​ർ ആ​റി​നാ​ണ് താ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.