തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയെയും കൊണ്ട് അന്വേഷണ സംഘം ഇന്ന് തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ തെളിവെടുപ്പ് നടത്തിയേക്കും. ഷാരോണിനൊപ്പം ഗ്രീഷ്മ താമസിച്ചതായി പറയുന്ന തൃപ്പരപ്പിലെ റിസോര്‍ട്ടിലും ഇരുവരും ഒന്നിച്ചുപോയ മാര്‍ത്താണ്ഡത്തും തെളിവെടുപ്പ് നടത്തും.
കഴിഞ്ഞദിവസം വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടെ നിർണായക തെളിവുകൾ ലഭിച്ചിരുന്നു. കഷായത്തിൽ ചേർത്ത് നൽകിയ വിഷത്തിന്റെ ബാക്കിയും വിഷം നൽകിയ പാത്രവും വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു. ഈ പൊടിയാണോ കഷായത്തിന് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ അറിയാനാകു.
ഗ്രീഷ്മയുടെ തെളിവെടുപ്പ് ഇന്ന് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൻ പോലീസ് അകമ്പടിയിലാണ് ഗ്രീഷ്മയെ വീട്ടിലെത്തിച്ചത്. പ്രതിയുടെ അമ്മയെയും അമ്മാവനെയും വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.
ഗ്രീഷ്മ ഷാരോണിനൊപ്പം താമസിച്ച റിസോർട്ടിലടക്കം ഇന്ന് തെളിവെടുപ്പ്
10:30 AM Nov 08, 2022 | Deepika.com