ക​ത്ത് വി​വാ​ദം: രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് ആ​ര്യാ രാ​ജേ​ന്ദ്ര​ൻ

09:50 PM Nov 07, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ലെ ക​ത്ത് വി​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ രാ​ജി​വ​യ്ക്കി​ല്ലെ​ന്ന് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ രാ​ജി ആ​വ​ശ്യം ത​മാ​ശ​യാ​യാ​ണ് തോ​ന്നു​ന്ന​ത്. പ്ര​തി​പ​ക്ഷം പ​റ​യു​മ്പോ​ഴൊ​ക്കെ രാ​ജി​വ​യ്ക്കാ​ൻ പ​റ്റു​മോ എ​ന്നും മേ​യ​ർ ചോ​ദി​ച്ചു.

വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന​ത് ജ​ന​ങ്ങ​ളെ ദ്രോ​ഹി​ച്ചു​ള്ള സ​മ​ര​മാ​ണ്. ക​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​ത്യാ​വ​സ്ഥ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പു​റ​ത്തു​വ​ര​ട്ടെ എ​ന്നും ആ​ര്യാ രാ​ജേ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു.