ഒന്നും ഒളിക്കാനില്ല ; കത്ത് വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് ആനാവൂര്‍

09:51 PM Nov 07, 2022 | Deepika.com
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. സംഭവത്തില്‍ ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്ന് ആനാവൂര്‍ പറഞ്ഞു.

പുറത്തുവന്ന കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തില്‍ വ്യക്തമാകട്ടെ. പാര്‍ട്ടികാര്‍ക്ക് പങ്കുണ്ടോ എന്നതിലടക്കം അന്വേഷണം നടക്കും. തെറ്റ് ചെയ്തത് ആരായാലും നടപടിയുണ്ടാകുമെന്നും ആനാവൂര്‍ പറഞ്ഞു.

അതേസമയം കത്ത് സംബന്ധിച്ച മേയര്‍ ആര്യാ രാജേന്ദ്രന്‍റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. തിരുവനന്തപുരം എസ്പി എസ്.മധുസൂധനന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് കേസന്വേഷിക്കുക.