കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് യു​എ​ഇ; ഗ്രീ​ൻ​പാ​സും വേ​ണ്ട

01:33 PM Nov 07, 2022 | Deepika.com
ദു​ബാ​യി: മു​ഴു​വ​ന്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും പി​ന്‍​വ​ലി​ച്ച് യു​എ​ഇ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ല, സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ഗ്രീ​ന്‍​പാ​സ് ആ​വ​ശ്യ​മി​ല്ല. ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​ത്രം മാ​സ്‌​ക് ധ​രി​ച്ചാ​ല്‍ മ​തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റു​മു​ത​ലാ​ണ് നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന​ത്.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി​യാ​ണ് തീ​രു​മാ​നം വ്യ​ക്ത​മാ​ക്കി​യ​ത്. ര​ണ്ട​ര വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ രാ​ജ്യ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ യു​എ​ഇ പൂ​ര്‍​ണ​മാ​യും പി​ന്‍​വ​ലി​ക്കു​ന്ന​ത്.



കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​തി​ന്‍റെ തെ​ളി​വ് കാ​ണി​ക്കാ​ന്‍ മാ​ത്രം അ​ല്‍​ഹൊ​സ​ന്‍ ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ല്‍ മ​തി. ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യ​ത്തി​നാ​യി കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളും ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ളും പ്ര​വ​ര്‍​ത്ത​നം തു​ട​രും.

പ​ള്ളി​യി​ല്‍ ആ​വ​ശ്യ​ക്കാ​ര്‍​ക്ക് മു​സ​ല്ല കൊ​ണ്ടു​വ​രാം. കാ​യി​ക​പ​രി​പാ​ടി​ക​ളും മ​റ്റും സം​ഘ​ടി​പ്പി​ക്കു​ന്ന​വ​ർ​ക്ക് വാ​ക്‌​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റോ, മു​ൻ​കൂ​ർ പ​രി​ശോ​ധ​നാ ഫ​ല​മോ പ​രി​പാ​ടി​ക​ളു​ടെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് ആ​വ​ശ്യ​പ്പെ​ടാ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​കോ​വി​ഡ് ബാ​ധി​ത​ര്‍ അ​ഞ്ചു​ദി​വ​സം നി​ര്‍​ബ​ന്ധ​മാ​യും ഐ​സൊ​ലേ​ഷ​നി​ല്‍ തു​ട​ര​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ സ​മി​തി വ്യ​ക്ത​മാ​ക്കി.