ബി​ജെ​പി​ക്ക് വെ​ല്ലു​വി​ളി​യാ​കാ​ൻ കോ​ൺ​ഗ്ര​സി​നേ ക​ഴി​യൂ; വാ​നോ​ളം പു​ക​ഴ്ത്തി ഗു​ലാം ന​ബി ആ​സാ​ദ്

10:57 PM Nov 06, 2022 | Deepika.com
ശ്രീ​ന​ഗ​ർ: പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും പു​റ​ത്തു​പോ​യെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​നെ വാ​നോ​ളം പു​ക​ഴ്ത്തി ഗു​ലാം ന​ബി ആ​സാ​ദ്. ഗു​ജ​റാ​ത്ത്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബി​ജെ​പി​ക്ക് വെ​ല്ലു​വി​ളി​യാ​കാ​ന്‍ കോ​ണ്‍​ഗ്ര​സി​ന് മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു​വ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആം ​ആ​ദ്മി പാ​ര്‍​ട്ടി ഡ​ല്‍​ഹി​യു​ടെ മാ​ത്രം പാ​ര്‍​ട്ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​മാ​യു​ള്ള ദ​ശാ​ബ്ദ​ങ്ങ​ള്‍ നീ​ണ്ട ബ​ന്ധം ഉ​പേ​ക്ഷി​ച്ച് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ഗു​ലാം ന​ബി ആ​സാ​ദി​ന്‍റെ ഈ ​വാ​ക്കു​ക​ള്‍.

കോ​ണ്‍​ഗ്ര​സി​ന്‍റെ മ​തേ​ത​ര ന​യ​ത്തോ​ട് താ​ന്‍ എ​തി​രാ​യി​രു​ന്നി​ല്ലെ​ന്നും പാ​ര്‍​ട്ടി​യു​ടെ സം​വി​ധാ​ന​ത്തെ​യാ​ണ് താ​ന്‍ എ​തി​ര്‍​ത്ത​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഗു​ജ​റാ​ത്ത്, ഹി​മാ​ച​ല്‍​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്ക​ണ​മെ​ന്നാ​ണ് താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ആം ​ആ​ദ്മി പാ​ര്‍​ട്ടി​ക്ക് അ​തൊ​രി​ക്ക​ലും സാ​ധി​ക്കി​ല്ലെ​ന്നും ഗു​ലാം ന​ബി ആ​സാ​ദ് വ്യ​ക്ത​മാ​ക്കി.

ഗു​ജ​റാ​ത്ത്, ഹി​മാ​ച​ൽ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ബി​ജെ​പി​യെ വെ​ല്ലു​വി​ളി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നേ സാ​ധി​ക്കു. ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് ഒ​ന്നും ചെ​യ്യാ​നാ​കി​ല്ല. പ​ഞ്ചാ​ബി​ൽ അ​വ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും പ​ഞ്ചാ​ബി​ലെ ജ​ന​ങ്ങ​ൾ ഇ​നി അ​വ​ർ​ക്ക് വോ​ട്ട് ചെ​യ്യി​ല്ലെ​ന്നും ഗു​ലാം ന​ബി പ​റ​ഞ്ഞു.