ഗുവാഹട്ടി: ഐഎസ്എല്ലിൽ തുടര്‍ച്ചയായ മൂന്ന് തോൽവികൾക്കുശേഷം വിജയത്തിലേക്ക് തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് കൊന്പൻമാർ വീഴ്ത്തിയത്.
മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഇരട്ട ഗോളിലായിരുന്നു കേരളത്തിന്റെ മിന്നും ജയം. ആദ്യ പകുതി ഗോൾ രഹിത സമനിലയിലാണ് പിരിഞ്ഞത്. ദിമിത്രിയോസ് ഡയമന്റക്കോസാണ് കേരളത്തിനായി ആദ്യം വലകുലുക്കിയത്.
ജയത്തോടെ അഞ്ച് മത്സരങ്ങളില്‍നിന്ന് ആറ് പോയിന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ്.
സഹലിന്റെ ഇരട്ട ഗോളിൽ ബ്ലാസ്റ്റേഴ്സ് വിജയവഴിയിൽ
10:00 PM Nov 05, 2022 | Deepika.com