കോഴിക്കോട്: കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസിയുടേയും നെയ്മറിന്റേയും കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ നിർദേശം. അഭിഭാഷകന് ശ്രീജിത്ത് പെരുമന നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നൽകിയത്.
പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് പരാതി നൽകിയത്. ലോകകപ്പ് ആവേശത്തിൽ കഴിഞ്ഞ ആഴ്ചയാണ് പുള്ളാവൂര്‍ പുഴയില്‍ ആരാധകർ മെസിയുടെ ഭീമന് കട്ടൗട്ട് സ്ഥാപിച്ചത്. പുഴയുടെ നടുവിൽ 30 അടിക്ക് മുകളിലുളള മെസിയുടെ കട്ടൗട്ട് സ്ഥാപിച്ചത്.
പിന്നാലെ ബ്രസീല്‍ ആരാധകര്‍ നെയ്മറുടെ കട്ടൗട്ടും പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ചിരുന്നു. 40 അടി ഉയരത്തിലുളള കട്ടൗട്ടാണ് ആരാധകര്‍ സ്ഥാപിച്ചത്.
"പഞ്ചായത്ത് സെക്രട്ടറിയുടെ റെഡ് കാർഡ്, മെസിയെയും നെയ്മറെയും മാറ്റണം'
07:43 PM Nov 05, 2022 | Deepika.com