ലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് ബൗളിംഗ്

01:16 PM Nov 05, 2022 | Deepika.com
സി​ഡ്നി: ആ​ഷ​സ് വൈ​രി​ക​ളി​ൽ ആ​ര് ട്വ​ന്‍റി-20 ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​മെ​ന്ന ഫ​ലം തീ​രു​മാ​നി​ക്ക​പ്പെ​ടു​ന്ന മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രെ ‌ഇം​ഗ്ല​ണ്ടി​ന് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ ശ്രീ​ല​ങ്ക ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ്ര​മോ​ദ് മ​ധു​ഷ​ന് പ​ക​ര​മാ​യി ച​മി​ക ക​രു​ണ​ര​ത്നെ ല​ങ്ക​ൻ ടീ​മി​ൽ ഇ​ടം​നേ​ടി​യ​പ്പോ​ൾ ഇം​ഗ്ല​ണ്ട് ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ അ​ണി​നി​ര​ത്തി​യ അ​തേ ടീ​മു​മാ​യി​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ഗ്രൂ​പ്പ് ഒ​ന്നി​ൽ ഏ​ഴ് പോ​യി​ന്‍റു​മാ​യി ഓ​സീ​സും ന്യൂ​സി​ല​ൻ​ഡും മു​ന്നി​ട്ട് നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും മി​ക​ച്ച റ​ൺ​നി​ര​ക്കു​ള്ള ഇം​ഗ്ല​ണ്ടി​ന്(+0.547) ല​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ൽ കി​വീ​സി​നൊ​പ്പം സെ​മി​യി​ൽ പ്ര​വേ​ശി​ക്കാം. ഓ​സീ​സി​ന്‍റെ നി​ല​വി​ലെ റ​ൺ​നി​ര​ക്ക് -0.173 ആ​ണ്. +2.113 റ​ൺ​നി​ര​ക്കു​ള്ള കി​വീ​സ് സെ​മി ഉ​റ​പ്പി​ച്ച് ക​ഴി​ഞ്ഞു.