തിരുവനന്തപുരം: നഗരസഭയിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ചുകൊണ്ട് മേയര്‍ ആര്യ രാജേന്ദ്രന്റെ കത്ത് പുറത്തു വന്ന സംഭവത്തില്‍ പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്. ഇത്തരത്തിലൊരു കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് ആനാവൂര്‍ പറഞ്ഞു.
മാധ്യമങ്ങളിലൂടെ മാത്രമാണ് കത്തിനെക്കുറിച്ച് അറിഞ്ഞത്. കത്ത് വ്യാജമാണോയെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനായില്ല. മേയറുമായി സംസാരിച്ച ശേഷം കത്ത് വ്യാജമാണെന്ന് കണ്ടെത്തിയാല്‍ പോലീസില്‍ പരാതി നല്‍കുമെന്നും ആനാവൂര്‍ പ്രതികരിച്ചു.
ഔദ്യോഗിക ലെറ്റര്‍പാഡില്‍ മേയര്‍ ആനാവൂര്‍ നാഗപ്പന് അയച്ച കത്താണ് പുറത്തുവന്നത്. "സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തിലാണ് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാക്രമം നല്കാന് മേയര്‍ അഭ്യര്‍ഥിക്കുന്നത്. അപേക്ഷ നല്‍കേണ്ട അവസാനതീയതിയടക്കം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
മേയറുടെ കത്ത് കിട്ടിയില്ല, വ്യാജമാണോയെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ല: ആനാവൂര്‍ നാഗപ്പന്
04:01 PM Nov 05, 2022 | Deepika.com