തിരുവല്ലയില്‍ വിനോദ യാത്രാ സംഘം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

11:31 AM Nov 05, 2022 | Deepika.com
തിരുവല്ല: എംസി റോഡില്‍ തുകലശേരിയില്‍ വിനോദ യാത്രാ സംഘം സഞ്ചരിച്ച കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്കേറ്റു.

ശിവകാശി നാരനാപുരം സ്വദേശി മണികണ്ഠനാണ് (23) മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം.

തലയ്ക്ക് ഗുരുതര പരിക്കേറ്റ മണികണ്ഠനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിസാര പരിക്കേറ്റ മൂന്നുപേര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു.