ശ​ര​ദ് പ​വാ​റി​നെ സ​ന്ദ​ർ​ശി​ച്ച് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി എ​ക്നാ​ഥ് ഷി​ൻ​ഡെ

04:32 AM Nov 05, 2022 | Deepika.com
മും​ബൈ: ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​റി​നെ സ​ന്ദ​ര്‍​ശി​ച്ച് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി എ​ക്‌​നാ​ഥ് ഷി​ന്‍​ഡെ.

മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ന്‍​ഡി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യാ​ണ് അ​ദ്ദേ​ഹം ശ​ര​ദ് പ​വാ​റി​നെ ക​ണ്ട​ത്. പ​വാ​റി​നോ​ട് ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ള്‍ എ​ക്‌​നാ​ഥ് ഷി​ന്‍​ഡെ ചോ​ദി​ച്ച​റി​ഞ്ഞു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ശ​ര​ദ് പ​വാ​ര്‍ ഈ ​ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.

ഈ ​വ​ർ​ഷം ജൂ​ണി​ൽ ശി​വ​സേ​ന പി​ള​ർ​ത്തി ബി​ജെ​പി​ക്കൊ​പ്പം ചേ​ർ​ന്നാ​ണ് എ​ക്നാ​ഥ് ഷി​ൻ​ഡെ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. ഇ​ത് ശി​വ​സേ​ന-​എ​ൻ​സി​പി-​കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​യി.

എ​ൻ​സി​പി​യു​മാ​യും കോ​ൺ​ഗ്ര​സു​മാ​യും ശി​വ​സേ​ന​യു​ടെ സ​ഖ്യ​ത്തോ​ടു​ള്ള എ​തി​ർ​പ്പാ​ണ് പാ​ർ​ട്ടി​യി​ൽ നി​ന്നും പോ​കാ​ൻ പ്ര​ധാ​ന കാ​ര​ണ​മാ​യി ഷി​ൻ​ഡെ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.