ചി​കി​ത്സാ നി​ഷേ​ധം മൂ​ലം അ​മ്മ മ​രി​ച്ച കു​ട്ടി​യെ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും

04:50 PM Nov 04, 2022 | Deepika.com
ബം​ഗ​ളൂ​രു: ക​ർ​ണാ​ക​ട​യി​ലെ തും​കു​രു​വി​ൽ ചി​കി​ത്സാ നി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് യു​വ​തിയും ഇരട്ട കുട്ടികളും മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മാ​ശ്വാ​സ ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ.

പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ച ഭാ​ര​തി​ന​ഗ​ർ സ്വ​ദേ​ശി ക​സ്തൂ​രി​യു​ടെ ആ​റ് വ​യ​സു​ള്ള മ​ക​ളെ 18 വ​യ​സ് വ​രെ സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ. ​സു​ധാ​ക​ർ അ​റി​യി​ച്ചു. കു​ട്ടി​യു​ടെ പ​ഠ​ന - താ​മ​സ ചി​ല​വുകൾ സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച തും​കു​രു ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​സ്തൂ​രി​യും ന​വ​ജാ​ത ശി​ശു​ക്ക​ളും മ​രി​ച്ച​ത്. സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം ല​ഭി​ക്കാ​നു​ള്ള മ​ദ​ർ ഹെ​ൽ​ത്ത് കാ​ർ​ഡി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഇ​വ​രെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മ​ട​ക്കി​യ​യ്ച്ച​ത്.

ബം​ഗ​ളൂ​രു​വി​ലെ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും മ​റ്റൊ​രി​ട​ത്തും ചി​കി​ത്സ തേ​ടാ​തെ ഗ്രാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ യു​വ​തി വീ​ട്ടി​ൽ വ​ച്ച് ഇ​ര​ട്ട കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി. എ​ന്നാ​ൽ പ്ര​സ​വ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ യു​വ​തി​യു​ടെ​യും കു​ട്ടി​ക​ളു​ടെ​യും മ​ര​ണ​ത്തി​നി​ട​യാ​ക്കി.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഡ്യൂ​ട്ടി ഡോ​ക്ട​ർ ഉ​ഷ എ. ​ആ​ർ, മൂ​ന്ന് ന​ഴ്സിം​ഗ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ സ​ർ​ക്കാ​ർ നേ​ര​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തു.