ന്യൂഡൽഹി: ഇടത് സഹയാത്രികർക്ക് ക്ഷമ കുറവാണെന്നും അവർ പൊതുവേ ഉത്തരങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ഡൽഹിയിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കവേയാണ് ഖാന് ഈ പരാമർശം നടത്തിയത്. തന്നെ ഉത്തരം മുഴുമിപ്പിക്കാൻ അനുവദിക്കാത്ത മാധ്യമപ്രവർത്തകയോട് നിങ്ങൾ ഇടതുപക്ഷത്തേക്ക് ചായുന്ന ആളാണോ എന്ന് ചോദിച്ച ശേഷമാണ് ഖാൻ ഈ പരാമർശം നടത്തിയത്.
മറ്റൊരു മാധ്യമപ്രവർത്തകനെ ചൂണ്ടിക്കാട്ടി ഇടതുപക്ഷക്കാരനെന്ന് സംശയിക്കുന്ന അദേഹവും ഉത്തരം ശരിയായി കേൾക്കാതെ ചോദ്യങ്ങൾ തുടരുകയാണെന്ന് ഗവർണർ പറഞ്ഞു.
ഇടത് അനുകൂലികൾ നേതൃത്വം നൽകുന്നതെന്ന് ഗവർണർ വിശേഷിപ്പിച്ച ഇംഗ്ലീഷ് ദിനപത്രത്തിലെ ലേഖനം ചൂണ്ടിക്കാട്ടി സർക്കാർ ഗവർണറുടെ നിലപാടിൽ പുനർ വിചിന്തനം നടത്താൻ ആലോചിക്കുന്നെന്നും ഖാൻ പറഞ്ഞിരുന്നു.
ഇടതുപക്ഷക്കാർക്ക് ക്ഷമ കുറവെന്ന് ഗവർണർ
03:25 PM Nov 03, 2022 | Deepika.com