തിരുവനന്തപുരം: മ്യൂസിയം ലൈംഗികാതിക്രമ കേസിലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടും പ്രതിയാരാണെന്ന് മന്ത്രിയുടെ ഓഫീസിലെ ആർക്കും മനസിലായില്ല എന്നത് അവിശ്വസനീയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
മന്ത്രിയുടെ ഓഫീസിൽ ആർക്കും നിയന്ത്രണമില്ലാത്ത സ്ഥിതിയാണോ. സർക്കാർ അനുവദിക്കുന്ന ഔദ്യോഗിക വാഹനം കരാർ ജീവനക്കാരന് ഏത് സമയത്തും എടുത്തുകൊണ്ടുപോകാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം പിഎസിന്റെ ഡ്രൈവർ അറസ്റ്റിലായതിൽ മന്ത്രിയെ കുറ്റപ്പെടുത്താനാകില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പ്രതിയുടെ രേഖാചിത്രം കണ്ടിട്ടും ഓഫീസിലുള്ളവർക്ക് മനസിലായില്ലേ: സതീശൻ
05:20 PM Nov 02, 2022 | Deepika.com