പ്രവാസികളറിയാന്‍... നാട്ടിലേക്ക് ഇന്‍റര്‍നെറ്റ് ഫോണ്‍വിളി ഇനി ഈ ആപ്പുകളിലൂടെ മാത്രം

09:08 AM Nov 02, 2022 | Deepika.com
അബുദാബി: ഇനി നാട്ടിലേക്ക് ഇന്‍റര്‍നെറ്റ് ഫോണ്‍വിളി യുഎഇ അനുവദിച്ച 17 വോയ്പ് ആപ്പുകള്‍ (വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍) വഴി മാത്രമെന്ന് ടെലി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റി.

സ്കൈപ് (ബിസിനസ്), സൂം ബ്ലാക്ക്ബോര്‍ഡ്, ഗൂഗിള്‍ ഹാംഗ്ഔട്ട്സ് മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സിസ്കോ വെബെക്സ്, അവായ സ്പേസ്, ബ്ലൂജീന്‍സ്, സ്ലാക്ക്, ബോട്ടിം, സി മി, എച്ച്ഐയു മെസഞ്ചര്‍, വോയ്കൊ, ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിങ്, മാട്രിക്സ്, ടുടോക്ക്, കോമറ എന്നിവയാണ് അനുമതിയുള്ള ആപ്പുകള്‍.

നിയമവിരുദ്ധമായ വെബ്സൈറ്റുകളും വോയ്പ് ആപ്പുകളും തടയണമെന്ന് ഇത്തിസലാത്ത്, ഡൂ എന്നിവയ്ക്കും നിര്‍ദേശം നല്‍കി. വിപിഎന്‍ ഉപയോഗിച്ച് ഇന്‍റര്‍നെറ്റ് ഫോണ്‍ ചെയ്യുന്നത് യുഎഇ നിരോധിച്ചിട്ടുണ്ട്.

അനധികൃത മാര്‍ഗത്തിലൂടെ ഇന്‍റര്‍നെറ്റ് ഫോണ്‍ ചെയ്യുന്നവര്‍ക്ക് സൈബര്‍ നിയമം അനുസരിച്ചുള്ള തടവും പിഴയും ലഭിക്കും.