ശ്രീനഗർ: ജമ്മുകാഷ്മീരിലെ അവന്തിപ്പോരയിൽ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. സിആർപിഎഫിലെ ഒരു എഎസ്ഐയെയും രണ്ട് ആർപിഎഫ് ജവാൻമാരെയും കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട മുഖ്തിയാർ ഭട്ട് എന്ന ലഷ്കർ ഇ തോയ്ബ ഭീകരനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.
സൈന്യം നടത്തിയ തെരച്ചിലിൽ പ്രദേശത്തുനിന്ന് വൻ ആയുധ ശേഖരവും കണ്ടെടുത്തു. ഇതിനിടെ ശ്രീനഗറിൽ വൻ ആയുധശേഖരവുമായി മൂന്ന് ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
കാഷ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു
09:30 PM Nov 01, 2022 | Deepika.com