ല​ങ്ക​യ്ക്ക് ര​ണ്ടാം ജ​യം; അ​ഫ്ഗാ​ൻ പു​റ​ത്ത്

02:31 PM Nov 01, 2022 | Deepika.com
ബ്രി​സ്ബേ​ൻ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ അ​ഫ്ഗാ​നി​സ്ഥാ​ന് പു​റ​ത്തേ​ക്കു​ള്ള വ​ഴി കാ​ണി​ച്ച ശ്രീ​ല​ങ്ക ഗ്രൂ​പ്പ് ഒ​ന്നി​ൽ ത​ങ്ങ​ളു​ടെ ര​ണ്ടാം ജ​യം സ്വ​ന്ത​മാ​ക്കി.

അ​ഫ്ഗാ​നി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 145 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ല​ങ്ക 18.3 ഓ​വ​റി​ൽ വി​ജ​യം സ്വ​ന്ത​മാ​ക്കി. നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ട് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ സെ​മി ഫൈ​ന​ൽ മോഹങ്ങൾ ഈ ​പ​രാ​ജ​യ​ത്തോ​ടെ അ​വ​സാ​നി​ച്ചു.

സ്കോ​ർ:
അ​ഫ്ഗാ​നി​സ്ഥാ​ൻ 144/8(20)
ശ്രീ​ല​ങ്ക 148/4(18.3)


ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത അ​ഫ്ഗാ​നാ​യി റ​ഹ്മ​ത്തു​ള്ള ഗു​ർ​ബാ​സ്(28), ഉ​സ്മാ​ൻ ഗാ​നി(27) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. മ​ധ്യ​നി​ര ബാ​റ്റ​ർ​മാ​രെ​ല്ലാം 20 റ​ൺ​സ് എ​ന്ന വ്യ​ക്തി​ഗ​ത സ്കോ​ർ എ​ത്തു​ന്ന​തി​ന് മു​ന്പ് വീ​ണ​തോ​ടെ ടീം ​സ്കോ​ർ 144-ൽ ​ഒ​തു​ങ്ങി.

നാ​ലോ​വ​റി​ൽ 13 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത വാ​നി​ന്ദു ഹ​സ​ര​ങ്കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബൗ​ളിം​ഗ് സം​ഘ​മാ​ണ് അ​ഫ്ഗാ​നെ വ​രി​ഞ്ഞ് മു​റു​ക്കി​യ​ത്. ലാ​ഹി​രു കു​മാ​ര ര​ണ്ടും ധ​ന​ഞ്ജ​യ ഡി​സി​ൽ​വ, ക​സു​ൻ ര​ജി​ത എ​ന്നി​വ​ർ ഒ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.

മ​റു​പ‌​ടി ബാ​റ്റിം​ഗി​ൽ 42 പ​ന്തി​ൽ ആറ് ഫോറുകളും രണ്ട് സിക്സുമടങ്ങുന്ന ഇന്നിംഗ്സിലൂടെ 66* റ​ൺ​സ് നേ​ടി​യ ധ​ന​ഞ്ജ​യ ഡി​സി​ൽ​വ​യു​ടെ മി​ന്നും പ്ര​ക​ട​ന​മാ​ണ് ല​ങ്ക​ൻ വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. കു​സാ​ൽ മെ​ൻ​ഡി​സ്(25), ച​രി​ത് അ​സ​ല​ങ്കെ(19) എ​ന്നി​വ​ർ ഡി​സി​ൽ​വ​യ്ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. അ​ഫ്ഗാ​നാ​യി റാ​ഷി​ദ് ഖാ​ൻ, മു​ജീ​ബു​ർ റ​ഹ്മാ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി.

ജ​യ​ത്തോ​ടെ നാ​ല് മത്സരങ്ങ​ളി​ൽ നി​ന്ന് നാ​ല് പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പ് ഒ​ന്നി​ൽ മൂ​ന്നാ​മ​താ​ണ് ശ്രീ​ല​ങ്ക.