മു​ഖ്യ​മ​ന്ത്രി​യു​ടെ എ​സ്കോ​ർ​ട്ട് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

11:45 PM Oct 31, 2022 | Deepika.com
ആ​ലു​വ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് എ​സ്കോ​ർ​ട്ട് വ​ന്ന ഫ​യ​ർ​ഫോ​ഴ്‌​സ് വാ​ഹ​നം ആ​ലു​വ​യി​ൽ ക​ണ്ടെ​യി​ന​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. മു​ൻ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ​ചാ​ണ്ടി​യെ കാ​ണാ​ൻ നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന് മുഖ്യമന്ത്രി ആ​ലു​വ പാ​ല​സി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

അ​തേ​ദി​ശ​യി​ൽ വ​ന്ന ക​ണ്ടെ​യി​ന​ർ ലോ​റി​യി​ലാ​ണ് ഇ​ടി​ച്ച​ത്. ആ​ർ​ക്കും സാ​ര​മാ​യ പ​രി​ക്കി​ല്ല. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​റ്റൊ​രു ഫ​യ​ർ​ഫോ​ഴ്‌​സ് വാ​ഹ​നം ഒ​രു​ക്കി​യാ​ണ് മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യ​ത്.