ഗവർണറെ പിന്തുണയ്ക്കില്ല: കോൺഗ്രസ് നിലപാട് യെച്ചൂരിയെ അറിയിച്ച് ഖാർഗെ

04:19 PM Oct 31, 2022 | Deepika.com
ന്യൂഡൽഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണയ്ക്കുന്നതില്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അതൃപ്തി. സർക്കാരുമായി പോരാടുന്ന ഗവർണറെ പിന്തുണയ്ക്കുന്ന നിലപാട് കോൺഗ്രസിനില്ലെന്ന് ഖാർഗെ പറഞ്ഞു.

കോൺഗ്രസ് നിലപാട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയിൽ ഖാർഗെ അറിയിക്കുകയും ചെയ്തു. ഗവര്‍ണര്‍ വിഷയത്തില്‍ യെച്ചൂരി എൻസിപി അധ്യക്ഷൻ ശരദ് പവാറുമായും സംസാരിച്ചു.

വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട വിഷയത്തിൽ ഗവർണറെ പിന്തുണയ്ക്കുന്നതിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രണ്ടുതട്ടിലായിരുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവരുടെ അഭിപ്രായത്തിൽനിന്ന് വ്യത്യസ്തമായി സംസ്ഥാന സർക്കാരിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ രംഗത്തെത്തിയിരുന്നു.