മാഡ്രിഡ്: ലാ ലിഗയിലെ ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിനെ സമനിലയില്‍ തളച്ച് ജിറോണ എഫ്സി. വിരസമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഇരു ടീമുകളുടെയും ഗോളുകള്‍.
70-ാം മിനിറ്റില്‍ ഡൈവിംഗ് ഷോട്ടിലൂടെ വിനീഷ്യസ് ജൂനിയർ റയലിന് ലീഡ് നല്കി. എന്നാല്‍ 80-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയില്‍ എത്തിച്ച് സ്റ്റുവാനി ജിറോണയുടെ മറുപടി ഗോള്‍ നേടി.
അവസാന നിമിഷം വിനിഷ്യസ് ജൂനിയർ വീണ്ടും ലക്ഷ്യം കണ്ടെങ്കിലും റഫറി ഗോള്‍ നിഷേധിച്ചതോടെ റയല്‍ സമനില വഴങ്ങുകയായിരുന്നു. ഗോളിയുടെ കെെയില്‍ നിന്ന് പന്ത് തട്ടിയെടുത്തതിനെ തുടര്‍ന്നാണ് ഗോള്‍ നിഷേധിച്ചത്. ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 32 പോയിന്റുമായി റയല്‍ തന്നെയാണ് ലീഗില്‍ ഒന്നാമത്.
റയലിനെ സമനിലയില്‍ തളച്ച് ജിറോണ
07:22 AM Oct 31, 2022 | Deepika.com