ഭുവനേശ്വർ: കേന്ദ്ര സഹമന്ത്രി ബിശ്വേശ്വർ ടുഡു തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കി.
ധാംനഗറിലെ ബിജെപി സ്ഥാനാർഥിക്കായി പ്രചാരണം നടത്തവേ മന്ത്രി ചട്ടലംഘനം നടത്തിയെന്നാണു പരാതി. ഒഡീഷ ചീഫ് ഇലക്ട്രൽ ഓഫീസർക്കും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനുമാണ് ബിജെഡി പ്രതിനിധികൾ പരാതി നല്കിയത്. ആദിവാസിക്ഷേമം, ജലശക്തി വകുപ്പ് സഹമന്ത്രിയാണു ബിശ്വേശ്വർ ടുഡു.
ധാംനഗറിൽ ബിജെഡി, ബിജെപി, കോൺഗ്രസ് പാർട്ടികളുടെ ശക്തമായ ത്രികോണ മത്സരമാണു നടക്കുന്നത്. വ്യാഴാഴ്ചയാണു വോട്ടെടുപ്പ്.
പെരുമാറ്റച്ചട്ട ലംഘനം; കേന്ദ്രമന്ത്രി ബിശ്വേശ്വർ ടുഡുവിനെതിരേ ബിജെഡിയുടെ പരാതി
03:58 AM Oct 31, 2022 | Deepika.com