ഭോപ്പാൽ: മധ്യപ്രദേശിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. ഖാണ്ഡവ ജില്ലയിലെ രംഗാവോൺ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.
ജവാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ദേവരാജ് സിംഗ് നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. സംഭവം ഗ്രാമവാസികളെ കോപാകുലരാക്കിയിട്ടുണ്ടെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ കുന്ദൻ മാളവ്യ പറഞ്ഞു.
മധ്യപ്രദേശിൽ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്തു
07:08 PM Oct 30, 2022 | Deepika.com